ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

Maoist

റായ്പൂര്‍: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലുള്ള ബെജ്ജിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു. അസിസ്റ്റന്റ് കോണ്‍സ്റ്റബിള്‍മാരായ മഡ്കാം ഹന്ത, മുകേഷ് കട്ത്തി എന്നിവരാണ് മരിച്ചത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് കോണ്‍സ്റ്റബിള്‍മാരായ രണ്ടുപേര്‍ക്കും, സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിലെ രണ്ടുപേര്‍ക്കുമാണ് പരിക്കേറ്റത്.

റോഡ് നിര്‍മ്മാണത്തിന് സുരക്ഷയൊരുക്കിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെയായിരുന്നു മാവോവാദി ആക്രമണം.മാവോവാദി സാന്നിധ്യം ഏറെയുള്ള മേഖലയാണ് ബെജ്ജി.

Top