കോഴിക്കോട് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ഇടിച്ച് രണ്ടു മരണം, രണ്ടു പേര്‍ക്ക് പരിക്ക്

മാവൂര്‍: കോഴിക്കോട് മാവൂരിലെ പെരുവയിലില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സ്‌കൂട്ടറിലും ബൈക്കിലും സൈക്കിളിലും ഇടിച്ച് രണ്ടു മരണം.

സൈക്കിള്‍ യാത്രികനായ പെരുവയല്‍ ഇളവന ശിവദാസന്‍(59), ബൈക്ക് യാത്രികനായ ഗുരുവായൂരപ്പന്‍ കോളേജ് സ്വദേശി കളത്തില്‍ താഴം ഡിവിന്‍(27) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 1.30 ഓടെയാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ പരിക്കേറ്റ താത്തൂര്‍ പൊയില്‍ കല്ലുവളപ്പില്‍ സുഗതന്‍, ഭാര്യ ചന്ദ്രിക എന്നിവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top