two lashkar terrorrist killed kashmir

ശ്രീനഗര്‍: കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. മധ്യ കാശ്മീരിലെ ബദ്ഗാം ജില്ലയിലെ ഹയാത്‌പൊര ഗ്രാമത്തില്‍ നടന്നുവരുന്ന സൈനിക നീക്കത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

തീവ്രവാദികള്‍ കൊല്ലപ്പെട്ട കാര്യം സൈന്യത്തിന്റെ ശ്രീനഗര്‍ വക്താവ് കേണല്‍ രാജേഷ് കാലിയ സ്ഥിരീകരിച്ചു.

ചദൂരയിലെ ഹയാത്‌പൊര ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം തിരച്ചില്‍ നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

തിരച്ചിലിനിടെ തീവ്രവാദികള്‍ വെടിവെച്ചപ്പോള്‍ സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Top