Two killed, 86 injured in Pudukottai Jallikattu

jellikett

ചെന്നൈ: ജെല്ലിക്കട്ടിനിടെ കാളയുടെ കുത്തേറ്റ് തമിഴ്‌നാട്ടിലെ പുതുക്കോട്ടയില്‍ രണ്ടു പേര്‍ മരിച്ചു. പുതുക്കോട്ടയ്ക്കു സമീപം രാപുസലിലാണ് ജെല്ലിക്കട്ടു നടന്നത്. അക്രമാസക്തമായ കാള രണ്ടു യുവാക്കളെയും കുത്തിമലര്‍ത്തുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ 86 പേരെ പുതുക്കോട്ടയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ജെല്ലിക്കട്ടിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിനൊടുവിലാണ് ഇന്നു തിരുച്ചിറപ്പള്ളിയിലും പുതുക്കോട്ടയിലും ജെല്ലിക്കട്ടു നടന്നത്. മധുരയില്‍ ജെല്ലിക്കട്ട് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ നയത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന പ്രതിഷേധം ഉയര്‍ന്നതിനാല്‍ നടന്നില്ല.

Top