ബീഹാറില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്ക്

ബീഹാര്‍: ബീഹാറിലെ ഖഗാറിയ ജില്ലയില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു, അഞ്ച് പേര്‍ക്ക് പരിക്കേറ്റു.

ബെഗുസരായി ജില്ലയിലെ ബാഖരിയിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയാണ് 7 അംഗ കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്.

ഡ്രൈവര്‍ ദീപക് കുമാര്‍ (21), സഞ്ജീവ് കുമാര്‍ (28) എന്നിവരാണ് മരിച്ചത്.

പഹ്‌റാജയ്ക്കു സമീപം ഖഗാറിയ-ബക്രി റോഡിലാണ് അപകടം നടന്നത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ഗംഗൗര്‍ പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗജേന്ദ്ര കുമാര്‍ പറഞ്ഞു.

പരിക്കേറ്റവരെ ബെഗൂസരായിലെയും ബക്രിയിലെയും നഴ്‌സിങ് ഹോമുകളില്‍ പ്രവേശിപ്പിച്ചു.

Top