ടിവിഎസിന്റെ ‘ഫുള്‍ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്ക്’ ഇന്ത്യയിലേക്ക്

ഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ടിവിഎസിന്റെ ആദ്യ ഫുള്‍ ഫെയേര്‍ഡ് സ്‌പോര്‍ട്‌സ് ബൈക്ക് ഇന്ത്യയിലേക്ക്.

ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ഒരുങ്ങിയ ടിവിഎസ് അപാച്ചെ RR 310 മോട്ടോര്‍സൈക്കിള്‍, ഡിസംബര്‍ 6 ന് വിപണിയില്‍ എത്തും.

2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് ‘അകൂല’ എന്ന കോണ്‍സെപ്റ്റ് മോഡലായാണ് മോട്ടോര്‍സൈക്കിളിനെ ടിവിഎസ് ആദ്യമായി കാഴ്ചവെച്ചത്.

അപാച്ചെ RR 310 S എന്നാകും മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക നാമമെന്ന് ടിവിഎസ് വ്യക്തമാക്കി കഴിഞ്ഞു.
ഇന്ത്യയില്‍ അപാച്ചെ നിരയ്ക്ക് വന്‍പ്രചാരമാണ് ലഭിക്കുന്നത്.

ഇതേ കാരണം മുന്‍നിര്‍ത്തിയാണ് അപാച്ചെ നിരയിലേക്ക് ആദ്യ സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ബൈക്കിനെ നല്‍കാന്‍ ടിവിഎസ് തീരുമാനിച്ചിരിക്കുന്നത്.

ബിഎംഡബ്ല്യു G 310 R നെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ടിവിഎസ് അപാച്ചെ RR 310 S.

9,500 rpmല്‍ 34 bhp കരുത്തും 7,500 rpmല്‍ 28 Nm torque ഉത്പാദിപ്പിക്കുന്ന 313 സിസി എഞ്ചിനില്‍ 6 സ്പീഡ് ഗിയര്‍ബോക്‌സാകും ലഭ്യമാവുക. മോട്ടോര്‍സൈക്കിളിന്റെ എഞ്ചിനെ ചാസിയ്ക്ക് പിന്നിലായാണ് കമ്പനി നല്‍കിയിരിക്കുന്നത്.

ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, തലകുത്തനെയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നതാകും അപാച്ചെ RR 310ന്റെ സവിശേഷതകള്‍.

Top