ടിവിഎസിന്റെ പുതിയ ‘അപാച്ചെ RR 310’ സ്‌പോര്‍ട്‌സ് ബൈക്ക് ; ടീസര്‍ പുറത്തിറങ്ങി

ബിഎംഡബ്ല്യുവിന്റെ ഹൃദയവുമായുള്ള പുതിയ ടിവിഎസ് അപാച്ചെ RR 310 സ്‌പോര്‍ട്‌സ് ബൈക്കിനെ ഏറെ പ്രതീക്ഷയോടെയാണ് ബൈക്ക്‌പ്രേമികള്‍ ഉറ്റുനോക്കുന്നത്.

2017 ഡിസംബര്‍ ആറിന് ആദ്യ സ്‌പോര്‍ട്‌സ് ബൈക്കിനെ ടിവിഎസ് ഇന്ത്യയില്‍ അവതരിപ്പിക്കും എന്നാണ് വിവരം.

പുതിയ അപാച്ചെ RR 310 മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ടീസര്‍ ടിവിഎസ് പുറത്ത് വിട്ടിരിക്കുകയാണ്.
ടീസറില്‍ സ്‌പോര്‍ടി റെഡ് കളര്‍ സ്‌കീമിലാണ് അപാച്ചെ RR 310 ഒരുക്കിയിരിക്കുന്നത്.

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ക്കും ആംഗുലാര്‍ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ക്കും ഒപ്പമുള്ള എയറോഡൈനാമിക് ഡിസൈനിലാണ് അപാച്ചെ RR 310 സ്‌പോര്‍ട്‌സ് ബൈക്ക് അവതരിപ്പിക്കുക. കൂടാതെ വിന്‍ഡ്‌സ്‌ക്രീനും മോട്ടോര്‍സൈക്കിളിന് ലഭിച്ചിട്ടുണ്ട്.

ബോഡിയിലുള്ള വെള്ള വരകള്‍ അപാച്ചെ RR 310ന്റെ സ്‌പോര്‍ടി റേസിംഗ് പ്രതിച്ഛായയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തല്‍.

ബിഎംഡബ്ല്യു G 310 Rന് സമാനമായ എഞ്ചിന്‍ കെയ്‌സിങ്ങില്‍ ‘ടിവിഎസ് റേസിംഗ്’ ടാഗ് ഇടംപിടിച്ചിട്ടുണ്ട്. RR 310 ബ്രാന്‍ഡിങ്ങിനൊപ്പം ഫെയറിങ്ങ് ഒരുങ്ങിയിട്ടുണ്ട്‌.

ബിഎംഡബ്ല്യുവിന്റെ 313 സിസി സിംഗിള്‍സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് ടിവിഎസ് അപാച്ചെ RR 310ന്റെ കരുത്ത്. 6 സ്പീഡ് ട്രാന്‍സ്മിഷനും മോട്ടോര്‍സൈക്കിളില്‍ ഉണ്ട്‌.

ഡ്യൂവല്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്ക്, മോണോഷോക്ക് സസ്‌പെന്‍ഷന്‍ സെറ്റപ്പ് എന്നിവ ഉള്‍പ്പെടുന്നതാകും അപാച്ചെ RR 310 ന്റെ
സവിശേഷതകള്‍ .

Top