പുതിയ ‘ക്രിയോണ്‍’ മോഡലുമായി ഓട്ടോ എക്‌സ്‌പോയില്‍ ടിവിഎസ്

Creon TVS

ടിവിഎസിന്റെ പുതിയ പെര്‍ഫോര്‍മന്‍സ് ഇലക്ട്രിക് സ്‌കൂട്ടര്‍ കോണ്‍സെപ്റ്റ് ‘ക്രിയോണ്‍’ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ചു. പുതുതലമുറ ഇലക്ട്രിക് മോട്ടോര്‍ കരുത്തില്‍ ഒരുങ്ങിയിരിക്കുന്ന ക്രിയോണ്‍, 5.1 സെക്കന്‍ഡുകള്‍ കൊണ്ടു തന്നെ നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കും.

ഒറ്റചാര്‍ജ്ജില്‍ 80 കിലോമീറ്റര്‍ ദൂരം വരെ ക്രിയോണിന് സഞ്ചരിക്കാന്‍ സാധിക്കും. ഒരു മണിക്കൂര്‍ കൊണ്ടു ബാറ്ററി 80 ശതമാനത്തോളം ചാര്‍ജ്ജ് ചെയ്യപ്പെടുമെന്നാണ് ടിവിഎസിന്റെ വാദം. 12 kw ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന മൂന്ന് ലിഥിയംഅയോണ്‍ ബാറ്ററികളിലാണ് ടിവിഎസ് ക്രിയോണ്‍ ഒരുക്കിയിരിക്കുന്നത്.

ടെക്‌നോളജി ഭീമന്മാരായ ഇന്റലാണ് പുതിയ ക്രിയോണിന് വേണ്ടിയുള്ള സ്മാര്‍ട്ട് കണക്ടിവിറ്റി ഫീച്ചറുകള്‍ വികസിപ്പിച്ചിരിക്കുന്നത്. ആപ്പ് മുഖേന സ്മാര്‍ട്ട് ഫോണുമായി ണിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. അടുത്തിടെ ടിവിഎസ് കാഴ്ചവെച്ച എന്‍ടോര്‍ഖ് 125 സ്‌കൂട്ടറിലും ഇതേ ഫീച്ചര്‍ ഒരുക്കിയിട്ടുണ്ട്.

ക്ലൗഡ് കണക്ടിവിറ്റി, മൂന്ന് കസ്റ്റം റൈഡിംഗ് മോഡുകള്‍, റീജനറേറ്റീവ് ബ്രേക്കിംഗ്, പാര്‍ക്ക് അസിസ്റ്റ് സേഫ്റ്റി, ആന്റിതെഫ്റ്റ്, ജിപിഎസ് നാവിഗേഷന്‍, ജിയോഫെന്‍സിംഗ് എന്നിങ്ങനെ നീളുന്നതാണ് ക്രിയോണിന്റെ സവിശേഷതകള്‍.

Top