tvs baike victor lanched new version bike

ടൂവീലര്‍ പ്രേമികള്‍ക്കിടെയില്‍ ടി.വി.എസിന് ഏറെ സ്വീകാര്യത നല്‍കിയ വിക്ടറിന്റെ പുതിയ പതിപ്പ് വിപണിയിലേക്ക്. 49,000 50,000 രൂപയാണ് പ്രതീക്ഷിക്കുന്ന വില.

മികച്ച ഗ്രാഫിക്‌സുകളാല്‍ ആകര്‍ഷകമാണ് പുത്തന്‍ വിക്ടറിന്റെ രൂപകല്പന. 9.46 ബി.എച്ച്.പി കരുത്തുള്ള, 109.7 സി.സി എന്‍ജിനാണുള്ളത്. ഗിയറുകള്‍ വെറും നാലാണ്.

ഇന്ധന ടാങ്കില്‍ എട്ട് ലിറ്റര്‍ പെട്രോള്‍ നിറയും. ലിറ്ററിന് 76 കിലോമീറ്റര്‍ മൈലേജ് അവകാശപ്പെടുന്നു. ആകര്‍ഷകമായ ആറ് കളര്‍ ഷെയ്ഡുകളില്‍ പുതിയ വിക്ടര്‍ ലഭിക്കും. ഹീറോ സൂപ്പര്‍ സ്പ്‌ളെന്‍ഡറാണ് വിപണിയിലെ പ്രധാന എതിരാളി.

Top