ടിവിഎസിന്റെ പുതിയ അപാച്ചെ RTR 200 Fi എഥനോള്‍ അവതരിപ്പിച്ചു

APACHE

കാര്‍ബണ്‍ പുറന്തള്ളല്‍ തോത് ഗണ്യമായി കുറച്ചുള്ള അപാച്ചെയുടെ പുതിയ അവതാരമാണ് RTR 200 Fi എഥനോള്‍. കാണാന്‍ സാധാരണ അപാച്ചെ പോലെ തന്നെയാണ് അപാച്ചെ എഥനോള്‍.

‘ഹരിതാഭമായ’ ഫ്യൂവല്‍ ടാങ്ക് മാത്രമാണ് എടുത്തു പറയാവുന്ന ഡിസൈന്‍ മാറ്റം. ഇരുപത്തഞ്ചു ശതമാനം ഓക്‌സജിന്‍ അളവുള്ള ഓക്‌സിഡൈസ്ഡ് ഇന്ധനത്തിലാണ് ടിവിഎസ് അപാച്ചെ RTR 200 Fi എഥനോള്‍ പ്രവര്‍ത്തിക്കുക.

എഥനോളില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി സാങ്കേതിക മുഖത്തും ഒട്ടനവധി മാറ്റങ്ങള്‍ അപാച്ചെ കൈവരിച്ചിട്ടുണ്ട്. ഫ്യൂവല്‍ ടാങ്കില്‍ ഒരുങ്ങിയിട്ടുള്ള ‘ഗ്രീന്‍’ ഗ്രാഫിക്‌സ് അപാച്ചെ 200 Fi എഥനോളിന് പ്രത്യേക പുതുമ നല്‍കുന്നതാണ്.

നിലവിലുള്ള 197.75 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിനിലാണ് RTR 200 Fi എഥനോളിന്റെ ഒരുക്കം. 20.7 bhp കരുത്തും 18.1 Nm torque എന്നിവ മോട്ടോര്‍സൈക്കിള്‍ പരമാവധി ഉത്പാദിപ്പിക്കും.

ട്വിന്‍സ്‌പ്രെയ്ട്വിന്‍പോര്‍ട്ട് ഇഎഫ്‌ഐ ടെക്‌നോളിയുടെ പിന്തുണയോടെയാണ് അപാച്ചെ എഥനോള്‍ എത്തിയിരിക്കുന്നത്. അതിവേഗ ആക്‌സിലറേഷനും മികവാര്‍ന്ന റൈഡും എഥനോള്‍ പതിപ്പിന് നല്‍കുന്നുണ്ട്.

എഥനോള്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ഒഴിച്ച് മറ്റ് കാര്യമായ വിശേഷങ്ങളൊന്നും പുതിയ അപാച്ചെ അവകാശപ്പെടുന്നില്ല. ഷാര്‍പ്പ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, മസ്‌കുലാര്‍ ഫ്യൂവല്‍ ടാങ്ക്, ഗോള്‍ഡന്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ എന്നിവയാണ്‌ അപാച്ചെയുടെ ഡിസൈന്‍ സവിശേഷതകള്‍.

Top