പുത്തന്‍ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 200 4V ; വില 95,685 രൂപ മുതല്‍

പുതിയ നിറങ്ങളില്‍ ടിവിഎസ് അപാച്ചെ RTR 200 4V ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. വൈറ്റ്‌റെഡ്, ഗ്രെയ്‌യെല്ലോ, റെഡ്ബ്ലാക്, മാറ്റ് ബ്ലാക്‌റെഡ് എന്നീ പുതിയ നിറങ്ങളിലാണ് ടിവിഎസ് അപാച്ചെ RTR 200 4V പുറത്തിറങ്ങിയിരിക്കുന്നത്. 95,685 രൂപയാണ് ടിവിഎസ് അപാച്ചെ RTR 200 4V കാര്‍ബ്യുറേറ്റഡ് പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഫ്യൂവല്‍ ഇഞ്ചക്ടഡ് പതിപ്പിന് 1.08 ലക്ഷം രൂപ വിലയും.

198 സിസി ഒറ്റ സിലിണ്ടര്‍ എയര്‍/ഓയില്‍ കൂള്‍ഡ് എഞ്ചിനിലാണ് അപാച്ചെ RTR 200 4V യുടെ ഒരുക്കം. കാര്‍ബ്യുറേറ്റര്‍ എഞ്ചിന്‍ പതിപ്പ് 20.2 bhp കരുത്തും 18.1 Nm torque ഉം പരമാവധി സൃഷ്ടിക്കും. 20.72 bhp കരുത്തും 18.1 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ബൈക്കിലെ ഫ്യൂവല്‍ ഇഞ്ചക്ടഡ് എഞ്ചിന്‍.

Top