അപാച്ചെ RR310 ന്റെ വില വര്‍ധിപ്പിച്ച് ടിവിഎസ് ; പുതുക്കിയ വില 2.23 ലക്ഷം രൂപ

tvs-appache-rr 310

പാച്ചെ RR310 ന്റെ വില കുത്തനെ ഉയര്‍ത്തി ടിവിഎസ്. 2.05 ലക്ഷം രൂപയില്‍ അവതരിച്ച ഫ്‌ളാഗ്ഷിപ്പ് ബൈക്കില്‍ 8,000 രൂപ ടിവിഎസ് വര്‍ധിപ്പിച്ചു. 2.23 ലക്ഷം രൂപയാണ് ടിവിഎസ് അപാച്ചെ RR310 ന്റെ പുതുക്കിയ എക്‌സ്‌ഷോറൂം വില. വിലകള്‍ ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തിയാണ്. ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായി ടിവിഎസ് ഡീലര്‍മാര്‍ അറിയിച്ചു.

ബ്ലാക്, റെഡ് നിറങ്ങളില്‍ ഒരുങ്ങുന്ന ടിവിഎസ് അപാച്ചെ RR310 ല്‍ 313 സിസി ഒറ്റ സിലിണ്ടര്‍ നാലു വാല്‍വ് റിവേഴ്‌സ് ഇന്‍ക്ലൈന്‍ഡ് എഞ്ചിനാണ് ഒരുക്കിയിരിക്കുന്നത്. എഞ്ചിന് പരമാവധി 34 bhp കരുത്തും 28 Nm torque ഉം സൃഷ്ടിക്കാനാവും.

Top