യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റാനുള്ള തീരുമാനം ആശങ്കാജനകമെന്ന് തുര്‍ക്കി

അങ്കാറ: ഇസ്രയേല്‍ രാഷ്ട്ര രൂപവത്കരണത്തിന്റെ 70-ാം വാര്‍ഷികമായ മേയ് മാസത്തില്‍തന്നെ ജറുസലേമിലേക്ക് എംബസി മാറ്റിസ്ഥാപിക്കാന്‍ പോകുന്ന യു.എസിന്റെ നീക്കം അത്യന്തം ആശങ്കജനകമെന്ന് തുര്‍ക്കി.

ജറുസലേം ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നതിന്റെ ഭാഗമായി എംബസി ടെല്‍ അവീവില്‍നിന്നും അവിടേക്ക് മാറ്റിസ്ഥാപിക്കുന്നതായി വെള്ളിയാഴ്ച യു.എസ് പ്രഖ്യാപിച്ചിരുന്നു.

പലസ്തീന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കൂടെയുണ്ടാവുമെന്നും പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കണമെന്ന ദുശ്ശാഠ്യത്തിന്റെ ഭാഗമായാണ് യു.എസിന്റെ തീരുമാനമെന്നും തുര്‍ക്കി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

Top