Turkey-backed rebels seize Islamic State’s al-Bab stronghold in Syria

സിറിയ: സിറിയയിലെ അല്‍ ബാബ് നഗരം ഐഎസില്‍ നിന്ന് തിരികെ പിടിച്ചതായി തുര്‍ക്കിയുടെ പിന്തുണയുള്ള വിമതവിഭാഗം. തുര്‍ക്കി പ്രതിരോധ മന്ത്രിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

തുര്‍ക്കി അതിര്‍ത്തിയില്‍ നിന്നും 30 കിലോമീറ്റര്‍ മാത്രം അകലത്തിലുള്ള ഐഎസിന്റെ ശക്തികേന്ദ്രമാണ് അല്‍ ബാബ് നഗരം.

ഐഎസിന്റെം ശക്തി കേന്ദ്രങ്ങളിലൊന്നായ സിറിയയിലെ അല്‍ ബാബ് നഗരം പിടിച്ചെടുത്തെന്ന വിവരം തുര്‍ക്കിയുടെ പിന്തുണയുള്ള വിമതവിഭാഗമാണ് പുറത്ത് വിട്ടത്. പ്രദേശത്ത് സൈനികര്‍ പതാക ഉയര്‍ത്തുന്നതിന്റെയും മറ്റും ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

ഏറെ നാളായി അല്‍ ബാബ് പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നും ഇപ്പോഴാണ് അത് സാധ്യമായതെന്നും തുര്‍ക്കി പ്രതിരോധമന്ത്രി ഫിക്രി ഇസിക് ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയിലൂടെ പ്രതികരിച്ചു. ഐ.എസ് ഉപേക്ഷിച്ച വെടികോപ്പുകളും മറ്റും സൈന്യം നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞവര്‍ഷമാണ് തുര്‍ക്കി സേനയുടെ പിന്തുണയോടെ അല്‍ ബാബ് പിടിച്ചെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.

Top