trump was lying about that war ship carl vinson moved to australia

വാഷിങ്ടണ്‍: ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി ഉത്തര കൊറിയ ലക്ഷ്യമാക്കി അമേരിക്കന്‍ യുദ്ധക്കപ്പല്‍ നീങ്ങിക്കൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത കളവെന്ന് വ്യക്തമായി.

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീരവാദം മുഴക്കുമ്പോള്‍ കാള്‍ വിന്‍സന്‍ എന്ന വിമാനവാഹിനിക്കപ്പല്‍ കൊറിയയ്ക്കടുത്തെന്നതു പോയിട്ട് നേരെ വിപരീത ദിശയില്‍ നീങ്ങുകയായിരുന്നുവെന്നു വ്യക്തമായത് യുഎസ് നാവികസേന പുറത്തുവിട്ട ചിത്രത്തിലൂടെ തന്നെയാണ്

സുന്‍ഡ കടലിടുക്കു കടന്നു യുദ്ധക്കപ്പല്‍ ഇപ്പോള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കു പ്രവേശിച്ചെന്നു സേന വെളിപ്പെടുത്തിയതോടെ സംഘര്‍ഷത്തിന് അയവുവന്നെന്നാണു നിഗമനം. യുഎസ് യുദ്ധക്കപ്പല്‍ വരുന്നുണ്ടെന്നു കേട്ടു പുതിയ മിസൈലുകളുമായി ഉത്തര കൊറിയയും തയാറെടുത്തിരുന്നു.

ഓസ്‌ട്രേലിയന്‍ നാവിക സേനയ്‌ക്കൊപ്പം നേരത്തേ തീരുമാനിച്ചപ്രകാരം പരിശീലനം നടത്താനുണ്ടെന്നും അതിനുശേഷം മാത്രമേ പുതിയ ഉത്തരവനുസരിച്ചു നീങ്ങുകയുള്ളൂ എന്നുമാണു യുഎസ് സേനയുടെ പസഫിക് കമാന്‍ഡ് ചൊവ്വാഴ്ച വിശദീകരിച്ചത്.

യുദ്ധഭീഷണി മുഴക്കി യുഎസിനു പറ്റിയ അബദ്ധം ചൈനയും ഉത്തര കൊറിയയും ആഘോഷിക്കുകയാണ്. ഇക്കാര്യങ്ങളൊന്നും പരാമര്‍ശിക്കാതെ അമേരിക്കയുടെ സാങ്കല്‍പിക ലോകം നിര്‍മ്മിച്ച് അവിടെ ‘ബോംബിട്ട് തകര്‍ത്ത് ‘ ഉല്ലസിക്കുകയാണ് ഉത്തര കൊറിയന്‍ സ്വേച്ഛാദിപതി.

Top