trump stopped obama weather project

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന കാലാവസ്ഥ സംരക്ഷണ പദ്ധതി ഡൊണള്‍ഡ് ട്രംപ് റദ്ദാക്കി.

കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമായിരുന്ന പദ്ധതിയാണ് ട്രംപ് നിര്‍ത്തലാക്കിയത്.

കല്‍ക്കരി ഉപയോഗിക്കുന്ന ഊര്‍ജപദ്ധതികളില്‍നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറക്കുകയായിരുന്നു പദ്ധതികൊണ്ട് ഒബാമ ലക്ഷ്യമാക്കിയത്. ക്ലീന്‍ എനര്‍ജി പദ്ധതി അമേരിക്കയുടെ വികസനക്കുതിപ്പിനേറ്റ ആഘാതമാണ്. ഒബാമയുടെ ഖനി വിരോധത്തിനും തൊഴില്‍ അവസരങ്ങള്‍ കുറക്കുന്ന നയങ്ങള്‍ക്കും ഇതോടെ അവസാനമായെന്നും ഊര്‍ജ ഇറക്കുമതി വെട്ടിക്കുറക്കാനും സ്വയംപര്യാപ്തരാകാനും ഉത്തരവ് അമേരിക്കയെ പര്യാപ്തരാക്കുമെന്നുമാണ് ട്രംപിെന്റ അവകാശ വാദം.

പുതിയ ഉത്തരവിനെ ഖനി വ്യവസായികള്‍ അനൂകൂലിച്ചപ്പോള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇതിനെതിരായ പ്രതിഷേധം ആരംഭിച്ച് കഴിഞ്ഞു.

അധികാരത്തിലെത്തിയാല്‍ ഒബാമയുടെ പരിസ്ഥിതി നയത്തില്‍ മാറ്റം വരുത്തുമെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ട്രംപ് പ്രഖ്യാപിച്ചിരുന്നു.നേരത്തെ ‘ഒബാമ കെയര്‍’ നിര്‍ത്തലാക്കാന്‍ ട്രംപ് ശ്രമിച്ചിരുന്നെങ്കിലും സ്വന്തം പാര്‍ട്ടിയില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്നതോടെ ഇതിനായുള്ള നീക്കത്തിന് തിരിച്ചടി നേരിട്ടിരുന്നു.

Top