trump skip white house correspondents dinner

trump

വാഷിങ്ടണ്‍: വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരുടെ അസോസിയേഷന്‍ നല്‍കുന്ന അത്താഴ വിരുന്നില്‍ പങ്കെടുക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. എപ്രില്‍ 29നാണ് അത്താഴ വിരുന്ന് നടക്കുന്നത്.

വിവിധ മേഖലയിലെ പ്രമുഖ വ്യക്തികളും, പത്രപ്രവര്‍ത്തകരും, അമേരിക്കന്‍ പ്രസിഡന്റ് ഉള്‍പ്പടെയുള്ള രാഷ്ട്രീയക്കാരുമാണ് സാധാരണയായി വിരുന്നില്‍ പങ്കെടുക്കുക. ഇതില്‍ പങ്കെടുക്കില്ലെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

വിവിധ മാധ്യമങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.

സി.എന്‍.എന്‍, ന്യുയോര്‍ക് ടൈംസ്, പൊളിറ്റികോ, ദ ലോസ് ആഞ്ചലസ് ടൈംസ്, ബസ് ഫീഡ് എന്നീ മാധ്യമങ്ങളെയാണ് വാര്‍ത്ത സമ്മേളനത്തില്‍ നിന്നും വൈറ്റ് ഹൗസ് ഒഴിവാക്കിയത്. കാരണമെന്തെന്ന് വിശദീകരിക്കാതെയായിരുന്നു വിലക്ക്.

Top