trump considers writing brand new immigration order

trump

വാഷിങ്ടന്‍: വീസ നിരോധനം നടപ്പാക്കാന്‍ സാധിക്കുമെന്നു പ്രതീക്ഷ പ്രകടിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

വീസ നിരോധനത്തില്‍ ഭരണകൂടത്തിനു മുന്നിലുള്ള തടസങ്ങള്‍ മറികടക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിയമപോരാട്ടം തുടരും. അന്തിമ വിജയം തനിക്കൊപ്പമായിരിക്കും. ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തും.അമേരിക്കയെ ഏറ്റവും സുരക്ഷിതമായ ഇടമാക്കുകയാണ് പ്രധാന ലക്ഷ്യം. വൈറ്റ് ഹൗസില്‍ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയ്‌ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപിന്റെ പ്രതികരണം.

ഏഴു മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കു ട്രംപ് ഏര്‍പ്പെടുത്തിയ യാത്രാവിലക്കു തടഞ്ഞ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതിയും ശരിവച്ചിരുന്നു.

യാത്രാവിലക്കേര്‍പ്പെടുത്തിയ രാജ്യങ്ങളിലെ ഏതെങ്കിലും പൗരന്‍ യുഎസില്‍ ഭീകരാക്രമണം നടത്തിയതായി ഒരുതെളിവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നു കോടതി വിലയിരുത്തിയിരുത്തിയിരുന്നു.

ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കു 90 ദിവസത്തേക്കും അഭയാര്‍ഥികള്‍ക്കു 120 ദിവസത്തേക്കും യുഎസിലേക്കു പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ജനുവരി ഒടുവിലാണു ട്രംപ് ഒപ്പുവച്ചത്. സിയാറ്റില്‍ ഫെഡറല്‍ കോടതി ഏതാനും ദിവസം മുന്‍പ് ഈ ഉത്തരവു തടഞ്ഞിരുന്നു.

Top