തിരഞ്ഞെടുപ്പ് വിജയം; വ്‌ളാഡിമര്‍ പുടിനെ അനുമോദിച്ച് ഡോണാള്‍ഡ് ട്രംപ്

TRUMP

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട വ്‌ളാഡിമര്‍ പുടിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

യുഎസും റഷ്യയും തമ്മിലുള്ള ആയുധ പന്തയം കൈവിട്ടു പോകുകയാണ്.ആയുധ പന്തയവുമായി ബന്ധപ്പെട്ട് സമീപ ഭാവിയില്‍ പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ആരെയും തങ്ങള്‍ക്ക് ഒപ്പമെത്താന്‍ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേര്‍ക്കു നടന്ന രാസായുധാക്രമണ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top