ചര്‍ച്ചകള്‍ക്കു ശേഷം സംസ്ഥാനത്ത് പൊലീസ് സ്റ്റേഷന്‍ ഭരണം സിഐമാരിലേയ്ക്ക്

police

തിരുവനന്തപുരം: ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ശേഷം സംസ്ഥാനത്ത് ഇന്ന് മുതല്‍ സര്‍ക്കിള്‍ സ്റ്റേഷനുകളുണ്ടാകില്ല. പൊലീസ് സ്റ്റേഷന്‍ ഭരണം ഇനി മുതല്‍ എസ്‌ഐമാര്‍ക്ക് പകരം സിഐമാര്‍ക്കായിരിക്കും നല്‍കുക.

സ്റ്റേഷന്‍ ഭരണം കാര്യക്ഷമമാക്കുന്നതിന് ചുമതല എസ്‌ഐമാരില്‍ നിന്നും സിഐമാര്‍ക്ക് നല്‍കണമെന്നുള്ള ചര്‍ച്ച തുടങ്ങിയിട്ട് വര്‍ഷങ്ങളായി. രണ്ടും മൂന്നും സ്റ്റേഷനുകളുടെ ചുമതല വഹിച്ചിരുന്ന സിഐമാരെ ഒരു സ്റ്റേഷന്‍ ചുമതലയിലേക്ക് മാറ്റുന്നതിനെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നു. എന്നാല്‍, മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെട്ട്‌ പദ്ധതി നടപ്പാക്കുന്നതിന് ഉത്തരവിറക്കുകയായിരുന്നു.

ഇന്ന് മുതല്‍ 203 സ്റ്റേഷനുകളുടെ ഭരണം സിഐമാര്‍ക്കായിരിക്കും. ബാക്കിവരുന്ന 268 സ്റ്റേഷനുകളില്‍ രണ്ടാം ഘട്ടത്തിലാകും സിഐമാരെ നിയമിക്കുക. എസ്‌ഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഉടന്‍ ഈ സ്റ്റേഷനുകളില്‍ നിയമനം നല്‍കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അതുവരെയും ഈ സ്റ്റേഷനുകളുടെ നിയന്ത്രണം അതത് സബ് ഡിവിഷനിലെ ഡിവൈഎസ്പിമാര്‍ക്കായിരിക്കും.

Top