പ്രധാനമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത് തൃശൂര്‍ കമ്മീഷണര്‍, ഞെട്ടിച്ച മെയ് വഴക്കം ! !

തൃശൂര്‍: സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര ഒരു ‘പുലി’ തന്നെയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശിച്ച ശാരീരിക മെയ്‌വഴക്ക വെല്ലുവിളി ഏറ്റെടുക്കാന്‍ പറ്റുമോ എന്ന് ഡി.ജി.പി ചോദിച്ചപ്പോള്‍ രണ്ടാമതൊന്നും ആലോചിച്ചില്ല, അടിപൊളിയായി അങ്ങ് കണിച്ചു കൊടുത്തു സകലര്‍ക്കും.

ജോലിയിലെ കര്‍ക്കശക്കാരന്‍ ഐ.പി.എസ് യുവത്വത്തിന് മെയ് വഴക്കത്തിലും വ്യക്തമായ ചിട്ടയുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ആ പ്രകടനം.

WhatsApp Image 2018-06-16 at 7.53.34 PM

ഡി.ജി.പി അംഗമായ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ മറ്റെല്ലാ ഐ.പി.എസുകാരും നിര്‍ദ്ദേശത്തോട് മുഖം തിരിച്ചപ്പോള്‍ യതീഷ് ചന്ദ്രയും കാസര്‍ഗോഡ് എസ്.പി ബി.ശ്രീനിവാസും മാത്രമാണ് ഈ ചാലഞ്ച് ഏറ്റെടുത്തത്. രണ്ടു പേരും കര്‍ണ്ണാടക സ്വദേശികളാണ്.

തെരുവില്‍ ഇറങ്ങി ക്രിമിനലുകളെയും നിയമലംഘകരെയും അടിച്ചോടിക്കുന്ന യതീഷ് ചന്ദ്ര കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍, ആലുവ റൂറല്‍ എസ്.പി, തൃശൂര്‍ റൂറല്‍ എസ്.പി സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച കാലയളവില്‍ ഗുണ്ടകളുടെ പേടി സ്വപ്നമായിരുന്നു.

WhatsApp Image 2018-06-16 at 7.53.35 PM

വിവിധ തരത്തില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോകള്‍ ഇരുവരും പോസ്റ്റ് ചെയ്തിട്ടുണ്ട്. തൃശൂരിലെ ഒരു ഫിറ്റ്‌നസ് ക്ലബ് നടത്തിയ പുഷ് അപ് മല്‍സരത്തില്‍ ഏറ്റവും വേഗത്തില്‍ നൂറു പുഷ് അപ് എടുത്ത ഉദ്യോഗസ്ഥനാണ് സിറ്റി പൊലീസ് കമ്മിഷണര്‍ യതീഷ്ചന്ദ്ര. ഉദ്യോഗസ്ഥരുടെ വ്യായാമ വീഡിയോകള്‍ പൊലീസുകാര്‍ക്കും ഇപ്പോള്‍ ആവേശമായിട്ടുണ്ട്.

ദേശീയതലത്തിലാണെങ്കില്‍ നിരവധി ഐപി.എസുകാര്‍ ഇത്തരം വിഡിയോകള്‍ വിവിധ വാട്‌സാപ് ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തുവരുന്നുണ്ട്. ഇതരസംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതിന്റെ വീഡിയോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ചലഞ്ച് ഏറ്റെടുക്കാന്‍ കേരളത്തിലെ മറ്റ് ഐപിഎസുകാര്‍ തയ്യാറാകാതെ മാറി നിന്നപ്പോഴാണ് യതീഷ് ചന്ദ്രയും ശ്രീനിവാസും ഇവരില്‍ നിന്നും ഇപ്പോള്‍ വ്യത്യസ്തരായത്. ഡിജിപിയുടെ നിര്‍ദേശമായതിനാല്‍ അച്ചടക്കത്തിന്റെ ഭാഗമായി ഇവര്‍ ഐപിഎസ് ഗ്രൂപ്പില്‍ വ്യായാമം ചെയ്യുന്നതിന്റെ വിഡിയോ ഇട്ടിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ വീഡിയോ വൈറലായിരിക്കുകയാണ്.

Top