മുത്തലാഖ് കേസ് : ബഹുഭാര്യാത്വം പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ബഹുഭാര്യാത്വം പരിഗണിക്കില്ലെന്ന് സുപ്രീം കോടതി.

ഭരണഘടന സാധ്യത പരിശോധിക്കുക മാത്രമാണ് ചെയ്യുകയെന്നും കോടതി വ്യക്തമാക്കി. മുത്തലാഖ് കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി.

ഇതുമായി ബന്ധപ്പെട്ട ഹര്‍ജിയിന്മേല്‍ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹര്‍ അധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.

മുത്തലാഖോ ബഹുഭാര്യാത്വമോ ഇസ്‌ലാം അനുശാസിക്കുന്നതല്ലെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് എതിര്‍ത്തിരുന്നു.

Top