ബോള്‍ട്ടിന്റെ സൂപ്പര്‍മാന്‍ ക്യാച്ച്; വിശ്വസിക്കാനാകാതെ കോലി

ബംഗളുരു: ഐപിഎല്ലിലെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം ഒരത്യുഗ്രന്‍ ക്യാച്ചിന് സാക്ഷ്യം വഹിച്ചു. ആ ക്യാച്ച് കണ്ട് സാക്ഷാല്‍ കോലി വരെ ഞെട്ടി.

പതിനൊന്നാം ഓവറിനിടെയായിരുന്നു സംഭവം. ഹര്‍ഷല്‍ പട്ടേലിന്റെ പന്ത് കോലി ആഞ്ഞടിച്ചു. സിക്‌സെന്ന് ഉറപ്പിച്ച പന്ത് ബൗണ്ടറി ലൈനിന്റെ അരികില്‍ നിന്ന് ഒറ്റക്കയില്‍ ചാടിപ്പിടിച്ചു ന്യൂസിലാന്‍ഡ് താരം ട്രെന്‍ഡ് ബോള്‍ട്ട്. ബോള്‍ട്ടിന്റെ സൂപ്പര്‍മാന്‍ ക്യാച്ച് കണ്ട് കോലി പോലും സ്തബ്ധനായി നിന്നു.

ഔട്ടാണോ സിക്‌സാണോ എന്ന ആശയക്കുഴപ്പം വന്നപ്പോള്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. എന്നാല്‍ തീരുമാനം വരും മുന്‍പെ തലകുനിച്ച് കോലി കളം വിട്ടു.

മത്സരത്തില്‍ ഡെല്‍ഹിയെ ആറ് വിക്കറ്റിന് ബാംഗ്ലൂര്‍ തോല്‍പ്പിച്ചു.

Top