ബീഹാറില്‍ സ്ത്രീകള്‍ക്കെതിരായുള്ള പീഡനങ്ങള്‍ തടുക്കാന്‍ അംഗരക്ഷകരായി ട്രാന്‍സ് ജെന്‍ഡറുകള്‍

transgenders

പാട്ന: ബീഹാറില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍ തടുക്കാന്‍ ട്രാന്‍സ് ജെന്‍ഡറുകളെ അംഗരക്ഷകരാക്കാനൊരുങ്ങി സര്‍ക്കാര്‍. സാമൂഹിക സുരക്ഷാകേന്ദ്രങ്ങളിലും മറ്റുമായി താമസിക്കുന്ന വനിതകള്‍ക്ക് നേരെ പീഡനങ്ങള്‍ നിത്യ സംഭവങ്ങളാകുന്നതോടെയാണ് സര്‍ക്കാര്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക് സംവാദ് പരിപാടിക്കിടെ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുന്നോട്ട് വെച്ച നിര്‍ദ്ദേശം മുഖ്യമന്ത്രി നിതീഷ് കുമാര്‍ അംഗീകരിക്കുകയായിരുന്നു.

ലോക് സംവാദ് പരിപാടിക്കിടെ തങ്ങള്‍ നേരിടുന്ന തൊഴിലില്ലായ്മയെക്കുറിച്ചും മറ്റ് പ്രശ്നങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെന്നും, സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളള ഈ നടപടി പ്രധാനപ്പെട്ടതാണെന്നും, രണ്ട് ശതമാനം സംവരണം സര്‍ക്കാര്‍ നല്‍കുമെന്നും, ഞങ്ങള്‍ക്ക് എന്ത് തൊഴില്‍ നല്‍കിയാലും സന്തോഷത്തോടെ ചെയ്യുമെന്നും, ഞങ്ങളുടെ കഴിവ് തെളിയിക്കാന്‍ കിട്ടിയ അവസരമായി ഇതിനെ കാണുന്നുവെന്നും ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ ബോഡ് അംഗമായ രേഷ്മ പറഞ്ഞു.

Top