transfer of ernakulam range IG is a right decision;salute to pinaray

പിണറായി സർക്കാർ അധികാരമേറ്റ ഉടനെ നടന്ന സ്ഥലമാറ്റത്തിൽ ക്രിമിനൽ – വിജിലൻസ് കേസുകളിൽ പ്രതിയായ ഐ.ജി ശ്രീജിത്തിനെ ഏറ്റവും സുപ്രധാനമായ മധ്യമേഖലയിൽ ക്രമസമാധാന ചുമതലയിൽ നിയമിച്ചത് പൊലീസ് സേനയിലുള്ളവരെ പോലും ഞെട്ടിച്ച കാര്യമാണ്.

വഴിവിട്ട് ഉദ്യോഗ കയറ്റം നൽകിയ കഴിഞ്ഞ യു ഡി എഫ് സർക്കാർ പോലും ഈ ഉദ്യോഗസ്ഥനെ ക്രമസമാധാന ചുമതലയിൽ ഇരുത്താൻ തയ്യാറായിരുന്നില്ല എന്നോർക്കണം.തന്റെ സർക്കാർ അധികാരമേറ്റ ഉടനെ നടന്ന നിയമനത്തിൽ വന്ന ഈ പിഴവ് 6 മാസത്തിനു ശേഷമെങ്കിലും തിരുത്താൻ തയ്യാറായതിന് മുഖ്യമന്ത്രിയെ ഞങ്ങൾ അഭിനന്ദിക്കുന്നു.

വ്യാവസായിക തലസ്ഥാനമുൾപ്പെടുന്ന റെയ്ഞ്ചിലെ ഐ.ജിയായി ചാർജ്ജെടുത്തതിന് ശേഷവും വഴിവിട്ട നിരവധി പ്രവർത്തനങ്ങളാണ് ശ്രീജിത്ത് നടത്തിവന്നിരുന്നത്. പി.ടി തോമസ് എംഎൽഎ നിയമസഭയിൽ ഈ ഐജിയുടെ തനിനിറം തുറന്ന് കാട്ടിയപ്പോൾ സഭ തന്നെ ഭരണ-പ്രതിപക്ഷ ഭേദമന്യേ അമ്പരന്ന് നിന്നതും കേരളം കണ്ടതാണ്.

ചേർത്തല മംഗളം മറൈൻ എക്സിം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഐ.ജിയുടെ ഇടപെടലിനെ തുടർന്ന് പീഡനം അനുഭവിക്കേണ്ടി വന്നു.

2016 നവംബർ 14ന് ഇവർ താമസിച്ചിരുന്ന ഹോസ്റ്റലിൽ രാത്രി പതിനൊന്നരയോടെ പൊലീസ് എത്തി അപമാനിക്കുകയായിരുന്നുവെന്ന് ചൂണ്ടികാട്ടി പെൺകുട്ടികൾ നൽകിയ പരാതിയിൽ ഐ.ജി ശ്രീജിത്തുൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടിയിരുന്നു. സംഭവത്തെകുറിച്ച് ഡി ജി പി നേരിട്ട് അന്വേഷിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

റെയ്ഡിന് വന്ന പൊലീസ് തങ്ങൾക്ക് പ്രായപൂർത്തിയായിട്ടില്ലന്ന ആരോപണമാണ് ആദ്യം ഉന്നയിച്ചതെന്നും പ്രായപൂർത്തിയായതാണെന്ന് വ്യക്തമായതോടെ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് പറഞ്ഞ് ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ട് പോയി അപമാനിച്ചെന്നും പെൺകുട്ടികൾ പറയുന്നു.

തുടർന്ന് ഇവരെ കാക്കനാട് ജുവനൈൽ ഹോമിലും കടവന്ത്ര ശാന്തി ഭവനിലും താമസിപ്പിക്കുകയും ബന്ധുക്കൾ എത്തിയിട്ട് പോലും വിട്ട് നൽകാതിരുന്നത് ആർക്കുവേണ്ടിയാണ് എന്നതും ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

തങ്ങൾ ലൈംഗിക പീഡനത്തിനിരയായതായി മൊഴി നൽകണമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും പരാതിയിൽ പെൺകുട്ടികൾ ചൂണ്ടി കാട്ടിയിട്ടുണ്ട്. ഇതു സംബന്ധമായി ഐ.ജി ശ്രീജിത്തിനെതിരെ മുഖ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്

ഇതിനു പുറമെ ശ്രീജിത്ത് ഒന്നാം പ്രതിയായ വസ്തുതട്ടിപ്പ് കേസ് (ccno. 695 / 2008)ന്റെ വിചാരണ എറണാകുളത്ത് നടക്കുന്നത് ശ്രീജിത്ത് തന്റെ പദവി ഉപയോഗിച്ച് അട്ടിമറിക്കുമെന്ന് പരാതിക്കാരനായ വ്യവസായി പി വി വിജുവും മുഖ്യമന്ത്രിക്ക് നൽകിയിരുന്ന പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഏറ്റവും ഒടുവിൽ ഹണി ട്രാപ്പ് സംബന്ധമായ വാർത്ത ഒരു വർഷം മുൻപ് നൽകിയത് സംബന്ധമായി express Kerala-യുടെ എറണാകുളം ഹെഡ് ഓഫീസിൽ കഴിഞ്ഞ വ്യാഴാഴ്ച പൊലീസിനെ വിട്ട് പരിശോധന നടത്തിക്കുവാനും ഈ ഉദ്യോഗസ്ഥൻ പദവി ദുരുപയോഗം ചെയ്തു.

ശ്രീജിത്തിനെതിരെ മുൻപ് വാർത്ത നൽകിയതിലുള്ള പകപോക്കലിന്റെ ഭാഗമായിരുന്നു റെയ്ഡ്. എന്നാൽ നട്ടെല്ലുള്ള ആൺകൂട്ടികളായ ഐപി എസുകാർ ഇടപെട്ടതിനാൽ പുലിയായി ഓഫീസിൽ കയറിയവർക്ക് എലിയായി മാപ്പ് പറഞ്ഞ് മടങ്ങേണ്ടി വന്നു.

ഈ സംഭവവും മുഖ്യമന്ത്രിയുടേയും വിജിലന്‍സ് ഡയറക്ടറുടേയും ഡിജിപിയുടേയും ശ്രദ്ധയില്‍ ഞങ്ങള്‍ പെടുത്തിയിരുന്നു. തന്റെ പദവി വ്യക്തിപരമായ താല്‍പര്യത്തിനായി ഉപയോഗപ്പെടുത്തുന്നതില്‍ മിടുക്കനായ ശ്രീജിത്ത് ഒരു വട്ടം സസ്പെന്‍ഷനിലായിട്ടും പാഠം പഠിച്ചിട്ടില്ലന്നതിന്റെ തെളിവുകളാണ് മേല്‍ സൂചിപ്പിച്ചത്.

തിരുത്താൻ തയ്യാറാകാതിരുന്ന ഐ.ജിയെ സ്ഥലം മാറ്റി തിരുത്തിയ പിണറായി സർക്കാറിന് അഭിവാദ്യങ്ങൾ… കാല് പിടുത്തവും പൊട്ടിക്കരച്ചിലും ശുപാർശകളും മാധ്യമ പുകഴ്ത്തലുകളുമൊന്നും വിലപോവില്ലന്ന ഒരു സന്ദേശം കൂടി ഇപ്പോൾ നടന്ന പൊലീസ് തലപ്പത്തെ സ്ഥലമാറ്റം നൽകുന്നുണ്ട്.

Team Express kerala


ശ്രീജിത്തിനെതിരായ പിടി തോമസ് എംഎൽഎയുടെ നിയമസഭയിലെ പ്രസംഗം ചുവടെ

Top