സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലാകും

train

കൊച്ചി: സംസ്ഥാനത്തെ ട്രെയിന്‍ ഗതാഗതം ഇന്ന് ഉച്ചയോടെ സാധാരണ നിലയിലാകും. 10 ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നെങ്കിലും ഇന്ന് ഇവ സര്‍വീസ് നടത്തുമെന്നാണ് സാധ്യത. മഴ ശക്തമാകുകയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവരികയും ചെയ്താല്‍ വീണ്ടും സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്ന് അധികൃതര്‍ പറഞ്ഞു. എറണാകുളം ജംഗ്ഷന്‍ സ്റ്റേഷനിലെ തകരാറിലായ സിഗ്നല്‍ സംവിധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്.

Top