മുംബൈയില്‍ റെയില്‍വേ സ്റ്റേഷനില്‍ മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ആക്രമണത്തിന് ഇരയായി

attack

മുംബൈ: മുംബൈയില്‍ വെസ്റ്റേണ്‍ റെയില്‍വേ ലൈനില്‍ ലോക്കല്‍ ട്രെയിനില്‍ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ആക്രമണത്തിനിരയായി. ഹിന്ദി വാര്‍ത്താ ചാനലിലെ സീനിയര്‍ പത്രപ്രവര്‍ത്തകനായ ഷുധീര്‍ ശുക്ലയാണ് ആക്രമണത്തിനിരയായത്. മീരാ റോഡിനും അന്ധേരി റെയില്‍വേ സ്റ്റേഷനും ഇടയില്‍ വെച്ച് എട്ട് യാത്രക്കാര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്.

ട്രെയിനില്‍ കയറാന്‍ ശ്രമിച്ച ശുക്ലയെ സ്ഥലം ഇല്ലെന്ന് പറഞ്ഞ് ട്രെയിനിന്റെ ഫുട്‌ബോര്‍ഡില്‍ ഇരിക്കുകയായിരുന്ന ഒരു സംഘം യാത്രക്കാര്‍ തടയാന്‍ ശ്രമിക്കുകയും, തുടര്‍ന്ന്, യാത്രക്കാരും ശുക്ലയും തമ്മില്‍ വാദപ്രതിവാദമുണ്ടാവുകയുമായിരുന്നുവെന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അക്രമികളുടെ ചിത്രങ്ങള്‍ എടുക്കുവാന്‍ ശ്രമിച്ച ശുക്ലയുടെ ഫോണ്‍, സംഘം തട്ടിയെടുക്കാനും ശ്രമച്ചു, ആക്രമണത്തില്‍ പരുക്കേറ്റ ശുക്ലയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിനെയും, പൊലീസിനെയും വിവരമറിയിച്ചതായും, ആക്രമണകാരികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മുംബൈ പ്രസ് ക്ലബ് വ്യക്തമാക്കി.

Top