ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ ട്രെയിന്‍ പാളം തെറ്റി, 34 പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: ന്യൂയോര്‍ക്കില്‍ ഭൂഗര്‍ഭ ട്രെയിന്‍ പാളം തെറ്റി 34 പേര്‍ക്ക് പരിക്കേറ്റു.

ന്യൂയോര്‍ക്ക്ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഈ വിവരം വ്യക്തമാക്കിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ആരുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അപകടം എങ്ങനെയാണ് ഉണ്ടായതെന്ന് വ്യക്തമല്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അഥോറിറ്റി അറിയിച്ചു.

Top