ഉത്തര്‍പ്രദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി, അപകടത്തില്‍ പെട്ടത് കൈഫിയത്ത് എക്‌സ്പ്രസ്

train

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഔറയില്‍ ട്രെയിന്‍ വീണ്ടും പാളം തെറ്റി.

സംഭവത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പുലര്‍ച്ചെ 2.40നാണ് അപകടമുണ്ടായത്. 10 ബോഗികളാണ് പാളം തെറ്റിയത്.

യുപിയില്‍ വീണ്ടും ട്രെയിനപകടം, കൈഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റി

ഉത്തര്‍പ്രദേശില്‍ മൂന്നു ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തീവണ്ടി അപകടം. ഇതുവരെ ആളപായമുള്ളതായി റിപ്പോര്‍ട്ടില്ല. എതാവയ്ക്കും കാണ്‍പൂരിനും ഇടയിലുള്ള പ്രദേശത്താണ് അപകടം. അസംഗഡിനും ഡല്‍ഹിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനാണിത്.

റെയില്‍വേ പിആര്‍ഒ അനില്‍ സക്‌സേന അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. ലെവല്‍ ക്രോസില്‍ വെച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ് അപകടകാരണമെന്നു കരുതുന്നു.

Top