അന്യായമായി മൊബൈല്‍ സേവന നിരക്ക് കുറച്ചാല്‍ 50 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ട്രായി

mobile tariff reduction

ന്യൂഡല്‍ഹി : മറ്റു കമ്പനികളെ തോല്‍പിക്കാന്‍ ഏതെങ്കിലും പ്രമുഖ മൊബൈല്‍ ടെലികോം കമ്പനി സേവന നിരക്ക് ക്രമാതീതമായി കുറച്ചാല്‍ 50 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ടെലികോം നിയന്ത്രണ ഏജന്‍സി (ട്രായി). രാജ്യത്ത് ഏതെങ്കിലും ടെലികോം സര്‍ക്കിളില്‍ 30 ശതമാനത്തിലേറെ വിപണിവിഹിതമുള്ള ടെലികോം കമ്പനികള്‍ക്കാണു നിയന്ത്രണം ബാധകമാകുക.

ശരാശരി പ്രവര്‍ത്തനച്ചെലവിനെക്കാള്‍ താഴെയാണു സേവന നിരക്കെന്നു കണ്ടാല്‍ ഒരു സര്‍ക്കിളിന് 50 ലക്ഷം രൂപ എന്ന കണക്കില്‍ പിഴയീടാക്കുമെന്ന് ട്രായി അറിയിച്ചു.

Top