വിമാനയാത്രക്കിടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ അനുമതി

visthara airline

ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഉപയോഗിക്കുന്നതിനുള്ള അനുമതിയുമായി ടെലിക്കോം അതോറിറ്റി ഓഫ് ഇന്ത്യ. ഇന്ത്യന്‍ ആകാശ പരിധിയിലൂടെ വിമാനത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇനി ഉപഗ്രഹ ഭൂതല നെറ്റ് വര്‍ക്കുകളുടെ സഹായത്തോടെ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാം.

ഇതിനായി മൊബൈല്‍ ഫോണ്‍ ഫ്‌ലൈറ്റ് മോഡിലാക്കണം എന്നതാണ് പ്രധാന നിബന്ധന. വിമാനത്തില്‍ ലഭിക്കുന്ന വൈഫൈ സൗകര്യം ഉപയോഗിക്കാനാണ് ട്രായിയുടെ പ്രധാന നിര്‍ദ്ദേശം.

ഇന്ത്യന്‍ ആകാശപരിധിയിലൂടെ സഞ്ചരിക്കുന്ന ആഭ്യന്തര-അന്താരാഷ്ട്ര വിമാനങ്ങളില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കുന്നതിനെ കുറിച്ചുള്ള ട്രായിയുടെ അഭിപ്രായം ആഗസ്റ്റ് പത്തിനാണ് ടെലികോം വകുപ്പ് ആരാഞ്ഞത്.

Top