കോൾ മുറിയുന്നതിന് ടെലികോം കമ്പനികളിൽ നിന്ന് ​പിഴ ഈടാക്കാനൊരുങ്ങി ട്രായ്

ന്യൂഡൽഹി: സംസാരത്തിനിടെ കോൾ മുറിയുന്നതിനെതിരെ നടപടി കർശനമാക്കി ട്രായ്.

കോൾ മുറിഞ്ഞാൽ ടെലികോം കമ്പനികളിൽ നിന്ന് ​10 ലക്ഷം രൂപവരെ പിഴ ഇൗടാക്കാമെന്ന്​ ട്രായ്​ അറിയിച്ചു.

ടെലികോം സർക്കിളിനു പകരം മൊബൈൽ ടവർ നോക്കിയാകും ഇനി നിയമലംഘനം അളക്കുക.

ഒരു ലക്ഷം മുതൽ അഞ്ചു ലക്ഷം വരെയാണ്​ ആദ്യ പടിയായി പിഴ ഇൗടാക്കുക. തുടർച്ചയായി വീണ്ടും ഇത് ആവർത്തിച്ചാൽ 10 ലക്ഷം വരെ പിഴ ഉയർത്തും.

നേരത്തെ ഒരു ലംഘനത്തിന്​ ഒരു ലക്ഷം രൂപയായിരുന്നു പിഴ. മൂന്നാമതും ലംഘിക്കപ്പെട്ടാൽ ഇത്​ രണ്ടു ലക്ഷം രൂപയായി ഉയരും. ഇതാണ്​ വർധിപ്പിച്ചത്​. പുതുക്കിയ പിഴ ഒക്​ടോബർ ഒന്നിന്​ നിലവിൽ വരും.

Top