TRAI bans Facebook’s Free Basics: Investor Marc Andreessen’s tweet angers Indians

ന്യൂഡല്‍ഹി: ഇന്ത്യയെ അപമാനിച്ച് ഫേസ്ബുക്ക്‌ ബോര്‍ഡ് അംഗത്തിന്റെ ട്വിറ്റര്‍ വിവാദത്തില്‍. വ്യത്യസ്ത നിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കരുതെന്ന ടെലികോം അതോറിറ്റിയുടെ ഉത്തരവിന് പിന്നാലെ മാര്‍ക്ക് ആന്‍ഡേഴ്‌സണ്‍ ട്വിറ്ററിലിട്ട സന്ദേശമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

കോളനിവിരുദ്ധത പതിറ്റാണ്ടുകളായി ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് ഭീഷണിയാണ്. എന്തുകൊണ്ട് ഇപ്പോള്‍ അത് നിര്‍ത്തിക്കൂടാ? എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ നേതൃത്വത്തില്‍ ലോകവ്യാപകമായി നടപ്പാക്കാനുദ്ദേശിക്കുന്ന ഫ്രീബേയ്‌സിക് എന്ന സൗജന്യ ഇന്റര്‍നെറ്റ് പദ്ധതി ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്ന് ട്രായിയുടെ പുതിയ ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. ഇതിനെതിരെയുള്ള പ്രതികരണമായിരുന്നു ട്വീറ്റ്.

വിവാദം ശക്തമായപ്പോള്‍ ട്വീറ്റ് ഡിലീറ്റ് ചെയ്‌തെങ്കിലും, സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വന്‍ പ്രതിഷേധമാണ് ട്വീറ്റിനെതിരെ ഉയര്‍ന്നുവന്നത്.

പിന്നീട് വിവാദത്തില്‍ ഖേദം പ്രകടിപ്പിക്കുന്ന ട്വീറ്റുകളും ആന്‍ഡ്രസന്‍ പോസ്റ്റ് ചെയ്തു.

Top