tp senkumar case SC verdict on monday

ന്യൂഡല്‍ഹി: ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടി.പി സെന്‍കുമാര്‍ നല്‍കിയ ഹരജിയില്‍ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും.

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരമേറ്റെടുത്തയുടന്‍ ഡി.ജി.പി സ്ഥാനത്ത് നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റുകയും ലോക്‌നാഥ് ബെഹ്‌റയെ പുതിയ ഡി.ജി.പിയായി നിയമിക്കുകയും ചെയ്തിരുന്നു.

സര്‍ക്കാരിെന്റ ഈ നടപടിക്കെതിരെ സെന്‍കുമാര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ സര്‍ക്കാറിന്റെ നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. തുടര്‍ന്നാണ് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്.

പൂറ്റിങ്ങല്‍ വെടിക്കെട്ടപകടം, ജിഷ കേസ് എന്നിവയിലെ പൊലീസിെന്റ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സെന്‍കുമാറിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്. വ്യക്തമായ കാരണങ്ങളൊന്നും ബോധിപ്പിക്കാതെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് സെന്‍കുമാര്‍ ഹരജിയില്‍ വാദിക്കുന്നത്.

Top