ടൊയോട്ടയുടെ ഷാര്‍പ്പ് ആന്‍ഡ് അഗ്രസീവ് ‘വയോസ്’ ഇന്ത്യയിലേക്ക്

ഹോണ്ട സിറ്റിയ്ക്കും ഹ്യുണ്ടായി വേര്‍ണയ്ക്കും എതിരാളിയായി ടൊയോട്ട. പുതിയ വയോസ് സെഡാനുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ഇന്ത്യയിലേക്ക് വരുന്നു.

റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018 ആദ്യ പകുതിയോടെ ടൊയോട്ട വയോസ് ഇന്ത്യയില്‍ എത്തും.

നിലവിലെ മത്സരം കണക്കിലെടുത്ത് വില നിയന്ത്രിക്കുന്നതിന് വേണ്ടി പ്രാദേശികമായി നിര്‍മ്മിച്ച ടൊയോട്ട വയോസുകളാകും വിപണിയില്‍ അണിനിരക്കുക.

ഇന്നോവ, ഫോര്‍ച്യൂണര്‍ മോഡലുകള്‍ക്കു മുന്‍പില്‍ വിജയിക്കാന്‍ മറ്റു ടൊയോട്ട കാറുകള്‍ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ വയോസുമായുള്ള കമ്പനിയുടെ വരവ്.

കാഴ്ചയില്‍ ‘ഷാര്‍പ്പ് ആന്‍ഡ് അഗ്രസീവാണ്’ ടൊയോട്ട വയോസ്. 4,420 mm നീളമേറിയതാണ് ടൊയോട്ട വയോസ്.

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ബമ്പറില്‍ ഒരുക്കിയിരിക്കുന്ന എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ORVMകള്‍, യുഎസ്ബി ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളുന്നതാണ് വയോസിന്റെ മലേഷ്യന്‍ പതിപ്പിന്റെ സവിശേഷതകള്‍.

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാകും വയോസിന്റെ ഇന്ത്യന്‍ പതിപ്പിനെ ടൊയോട്ട നല്‍കുക.

107 bhp കരുത്തേകുന്ന DOHC 16 വാല്‍വ് യൂണിറ്റില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഒരുക്കുമെന്നാണ് സൂചന.

പെട്രോള്‍ എഞ്ചിന് പുറമെ 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിനെയും വയോസില്‍ ടൊയോട്ട അവതരിപ്പിക്കും. 87 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളിലും അവതരിപ്പിക്കും.

Top