മികച്ച കരുത്തോടെ ടൊയോട്ടയുടെ പുതിയ മോഡല്‍ ‘വോക്‌സി’

ക്കാര്‍ത്തയില്‍ ഇന്‍ഡൊനേഷ്യ ഇന്റര്‍ നാഷണല്‍ ഓട്ടോ ഷോയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ പുതിയ മോഡലാണ് വോക്‌സി.

2.0 ലിറ്റര്‍ 3 ഇസെഡ് ആര്‍.എഫ്. എ.ഇ. ഫോര്‍ സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിനാണ് വണ്ടിക്ക് കരുത്തു നല്കുന്നത്. 193 എന്‍.എം. ടോര്‍ക്കില്‍ 152 പി. എസ്. കരുത്താണ് വോക്‌സി നല്‍കുന്നത്.

4710 എംഎം നീളവും 1735 എംഎം വീതിയും 1835 എംഎം ഉയരവും വാഹനത്തിനുണ്ട്.

ട്രിപ്പിള്‍ സോണ്‍ ഓട്ടോ എയര്‍ കണ്ടീഷനിങ്, സ്മാര്‍ട്ട് എന്‍ട്രി, മള്‍ട്ടി ഇന്‍ഫോ ഡിസ്‌പ്ലേ, ഡബിള്‍ മൂണ്‍ റൂഫ്, ക്രൂയിസ് കണ്‍ട്രോള്‍, റിവേഴ്‌സ് ക്യാമറ, ഏഴ് എയര്‍ബാഗുകള്‍, എമര്‍ജന്‍സി ബ്രേക്ക് സിഗ്‌നല്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, പവര്‍ സ്‌ളൈഡിങ് ഡോര്‍ എന്നിവയെല്ലാം വോക്‌സിയെ മികച്ചതാക്കുന്നു.

Top