പുതിയ യാരിസിന്റെ വില പുറത്തുവിട്ട് ടൊയോട്ട; വില 8.75 ലക്ഷം രൂപ മുതല്‍

sedan-yaris

പുതിയ യാരിസ് സെഡാന്റെ വില പുറത്തുവിട്ട് ടൊയോട്ട. 8.75 ലക്ഷം രൂപ മുതലാണ് ടൊയോട്ട യാരിസിന്റെ
പ്രാരംഭവില. 14.07 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന യാരിസ് VX വകഭേദത്തിന്റെ വില. മെയ് 18 ന് ടൊയോട്ട യാരിസ് ഔദ്യോഗികമായി വിപണിയില്‍ അവതരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അമ്പതിനായിരം രൂപയാണ് ബുക്കിംഗ് തുക.
പ്രീബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മെയ് 18 ന് തന്നെ ടൊയോട്ട യാരിസ് ലഭിക്കും.

J, G, V, VX എന്നീ നാലുവകഭേദങ്ങളിലും മാനുവല്‍, സിവിടി പതിപ്പുകളിലും (MT, CVT) യാരിസ് ലഭ്യമാണ്. ഏറ്റവും താഴ്ന്ന യാരിസ് J MT വകഭേദത്തിന്റെ വില 8.75 ലക്ഷം രൂപയാണ്. യാരിസ് J സിവിടി പതിപ്പിന്റെ പ്രൈസ്ടാഗ് 9.95 ലക്ഷം രൂപയും. യഥാക്രമം 10.56 ലക്ഷം, 11.70 ലക്ഷം, 12.85 ലക്ഷം രൂപ പ്രൈസ്ടാഗുകളിലാണ് G, V, VX മാനുവല്‍ വകഭേദങ്ങള്‍ വിപണിയില്‍ എത്തുക. 11.76 ലക്ഷം, 12.90 ലക്ഷം, 14.07 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് G, V, VX ഓട്ടോമാറ്റിക് വകഭേദങ്ങള്‍ എത്തുന്നത്.

ഫാന്റം ബ്രൗണ്‍, വൈല്‍ഡ്ഫയര്‍ റെഡ്, ഗ്രെയ് മെറ്റാലിക്, സില്‍വര്‍ മെറ്റാലിക്, പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ് എന്നീ ആറു നിറങ്ങളിലാണ് യാരിസ് ലഭ്യമാകുന്നത്.

1.5 ലിറ്റര്‍ ഡ്യൂവല്‍ VVTi പെട്രോള്‍ എഞ്ചിനാണ് യാരിസില്‍. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ കാറില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഏഴു എയര്‍ബാഗുകളാണ് കാറില്‍. ഇതില്‍ സൈഡ്, കര്‍ട്ടന്‍, നീ എയര്‍ബാഗുകളും ഉള്‍പ്പെടും

Top