ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് രാജ്യാന്തര വിപണിയില്‍ പുറത്തിറങ്ങി

ടൊയോട്ട യാരിസ് ഹാച്ച്ബാക്ക് രാജ്യാന്തര വിപണികളില്‍ എത്തി. പത്തു മുതല്‍ 13 ലക്ഷം രൂപ വരെയാണ് ഏഷ്യന്‍ വിപണികളില്‍ യാരിസ് ഹാച്ച്ബാക്കിന് വില വരുന്നത്. എന്നാല്‍ യാരിസ് ഹാച്ച്ബാക്ക് ഇന്ത്യന്‍ വിപണിയില്‍ അണിനിരത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

യാരിസ് സെഡാന്റെ രൂപത്തിലും ഭാവത്തിലുമാണ് യാരിസ് ഹാച്ച്ബാക്കും. വലിയ ബമ്പര്‍ ഗ്രില്ലാണ് യാരിസ് ഹാച്ച്ബാക്കിലും മുഖ്യാകര്‍ഷണം. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും യാരിസ് ഹാച്ച്ബാക്കിന്റെ ഡിസൈന്‍ വിശേഷങ്ങളില്‍ ഉള്‍പ്പെടും.

1.2 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് യാരിസ് ഹാച്ച്ബാക്കില്‍. എഞ്ചിന് 87 bhp കരുത്തും 108 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. സിവിടി ഗിയര്‍ബോക്‌സ് ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

Top