ജിഎസ്ടി ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ കാറുകളുടെ വില വര്‍ധിപ്പിച്ചതായി ടൊയോട്ട

toyotttttooooooooooooooooooooo

കാറുകളുടെ വില വര്‍ധിപ്പിച്ചതായി ടൊയോട്ട. സെപ്തംബര്‍ 12 മുതല്‍ ഇന്നോവ, ഫോര്‍ച്യൂണര്‍, കൊറോള, എത്തിയോസ് കാറുകളുടെ വില വര്‍ധിച്ചതായാണ് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്.

മിഡ്‌സൈസ് സെഡാനുകള്‍ക്കും, ആഢംബര കാറുകള്‍ക്കും, എസ്‌യുവികള്‍ക്കും മേലുള്ള ജിഎസ്ടി സെസ് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള ടൊയോട്ടയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.

രണ്ട് മുതല്‍ ഏഴ് ശതമാനം വരെയാണ് സെസ് വര്‍ധിച്ചിരിക്കുന്നത്.

എത്തിയോസ് ലിവ, എത്തിയോസ് ക്രോസ് മുതലായ ചെറുകാറുകളുടെയും ഹൈബ്രിഡുകളുടെയും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.Related posts

Back to top