ടൊയോട്ട മോട്ടോഴ്‌സും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ഒന്നിക്കുന്നു

ന്ത്യയില്‍ 2020 ഓടെ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനായി ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട മോട്ടോഴ്‌സും സുസുകി മോട്ടോര്‍ കോര്‍പ്പറേഷനും ഒന്നിക്കുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനാവശ്യമായ ചാര്‍ജിങ് യൂണിറ്റുകള്‍ വികസിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കുമാണ് ഇരു കമ്പനികളും സഹകരിക്കുന്നത്.

സുസുകി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിച്ച് വിപണിയിലെത്തിക്കുമെന്നും ടൊയോട്ട ഉത്പാദനത്തിനാവശ്യമായ സാങ്കേതിക സഹായം നല്‍കുമെന്നുമാണ് സൂചന.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കുന്നതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും വാഹനങ്ങളുടെ സ്വീകാര്യതയും ജനകീയ പിന്തുണയും വര്‍ധിപ്പിക്കുന്നതിനാവശ്യമായ പഠനങ്ങളും സര്‍വേകളും നടത്താന്‍ തയ്യാറെടുക്കുകയാണ്.

Top