ടൊയോട്ടയുടെ പുതിയ പതിപ്പ് ‘റഷ് എസ്‌യുവി’യെ അവതരിപ്പിച്ചു

ഹ്യുണ്ടായി ക്രെറ്റയ്ക്കും റെനോ ക്യാപ്ച്ചറിനും എതിരെ പുത്തന്‍ റഷ് എസ്‌യുവിയുമായി ടൊയോട്ട. രണ്ടാം തലമുറ റഷ് എസ്‌യുവിയെ ടൊയോട്ട അവതരിപ്പിച്ചു.

ഇന്തോനേഷ്യന്‍ വിപണിയിലാണ് പുത്തന്‍ 7സീറ്റര്‍ എസ്‌യുവിയെ ടൊയോട്ട അണിനിരത്തിയിരിക്കുന്നത്.

ടിആര്‍ഡി സ്‌പോര്‍ടിവൊ ബാഡ്ജിംഗ്, സൈഡ്‌ബോഡി പ്ലാസ്റ്റിക് ക്ലാഡിംഗ്, 17 ഇഞ്ച് അലോയ് വീലുകള്‍, ഡ്യൂവല്‍ ടോണ്‍ ക്യാബിന്‍ എന്നിങ്ങനെ നീളുന്നതാണ് റഷ് സ്‌പോര്‍ടിവൊ പതിപ്പിന്റെ സവിശേഷതള്‍.

rush10

കീലെസ് എന്‍ട്രി, പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട്, മിറാകാസ്റ്റ്, വെബ്‌ലിങ്ക്, യുഎസ്ബി കണക്ടിവിറ്റിയോടെയുള്ള 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ ടൊയോട്ട റഷ് എസ്‌യുവിയുടെ പ്രത്യേകത.

ആറ് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയാണു മോഡലിന്റെ സുരക്ഷാ സംവിധാനങ്ങള്‍.

rush30

1.5 ലിറ്റര്‍ ഫോര്‍സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് 2018 ടൊയോട്ട റഷ് അണിനിരക്കുന്നത്.

104 bhp കരുത്തും 140 Nm torque ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളെ ടൊയോട്ട ഒരുക്കുന്നുണ്ട്.

2018 ജനുവരി മാസത്തോടെ പുതിയ റഷ് എസ്‌യുവിയുടെ വില്‍പന ഇന്തോനേഷ്യയില്‍ ടൊയോട്ട ആരംഭിക്കും. അതേസമയം മോഡലിന്റെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ടൊയോട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഇന്നോവയ്ക്ക് സമാനമായ ഫ്രണ്ട് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവ പുതിയ റഷിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

Top