ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

toyotta-etios-platinum

ടൊയോട്ട എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുതിയ എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ പെട്രോള്‍ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില 7.84 ലക്ഷം രൂപയാണ്. എത്തിയോസ് പ്ലാറ്റിനം എഡിഷന്‍ ഡീസലിന് 8.94 ലക്ഷം രൂപയുമാണ്.

പുതിയ 6.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് പ്രധാന ആകര്‍ഷണം. കൂടാതെ പുതിയ ഫാന്റം ബ്രൗണ്‍ നിറം, ഡ്യൂവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, പ്രീമിയം ഇന്‍ഫോടെയ്ന്‍മെന്റ് ഫീച്ചറുകളും ലിമിറ്റഡ് എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

89 bhp കരുത്തും 132 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് നാലു സിലിണ്ടര്‍ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. എത്തിയോസ് പ്ലാറ്റിനം ലിമിറ്റഡ് എഡിഷനിലുള്ള നാല് സിലിണ്ടര്‍ 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 67 bhp കരുത്തും 170 Nm torque മാണ് ഉത്പാദിപ്പിക്കുക.

Top