Toyota Etios Liva dualton on market

ജാപ്പനീസ് കാര്‍നിര്‍മാതാവായ ടൊയോട്ട എത്യോസ് ലിവ ഡ്യുവല്‍ടോണ്‍ പതിപ്പിനെ വിപണിയിലെത്തിച്ചു. എത്യോസ് ലിവയുടെ വി, വിഎക്‌സ് വേരിയന്റുകളുടെ ഡീസല്‍, പെട്രോള്‍ വകഭേദങ്ങളെയാണ് ഡ്യുവല്‍ ടോണ്‍ പതിപ്പില്‍ ഇറക്കിയിരിക്കുന്നത്.

ഡ്യുവല്‍ ടോണ്‍ പെട്രോള്‍ വേരിയന്റിന് 5.94 ലക്ഷം മുതല്‍ 6.44ലക്ഷവും ഡീസലിന് 7.24മുതല്‍ 7.61ലക്ഷം രൂപയുമാണ് മുംബൈ എക്‌സ്‌ഷോറൂം വില.

ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ പെയിന്റും സ്‌പോര്‍ടി സ്‌പോയിലറുമാണ് എത്യോസ് ലിവയെ സ്റ്റാന്‍ഡേഡ് ലിവയില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. പുതിയ ഫ്രണ്ട് ഗ്രില്‍, ക്രോം ഫോഗ് ലാമ്പ്, ഇലക്ട്രിക്കല്‍ ഓആര്‍വിഎമുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പിയാനോ ബ്ലാക്ക് ഇന്‍സ്ട്രുമെന്റ് പാനല്‍, റിമൂവബിള്‍ ഹെഡ് റെസ്റ്റ്, പുതിയ ഓപ്ടിട്രോണ്‍ കോംബിമീറ്റര്‍ എന്നിവയാണ് കാറിനുള്ളിലെ സവിശേഷതകള്‍.

സുരക്ഷ മുന്‍നിര്‍ത്തി എബിഎസ്, ഇബിഡി, ചൈല്‍ഡ് സീറ്റ് ലോക്ക് എന്നീ ക്രമീകരണങ്ങളും ലിവ ഡ്യുവല്‍ ടോണ്‍ പതിപ്പിലുണ്ട്.

79ബിഎച്ച്പിയും 104എന്‍എം ടോര്‍ക്കുമുള്ള 1197സിസി പെട്രോള്‍ എന്‍ജിനും 67ബിഎച്ച്പിയും 170എന്‍എം ടോര്‍ക്കുമുള്ള 1364സിസി ഡീസല്‍ എന്‍ജിനുമാണ് ലിവ ഡ്യവല്‍ ടോണിന്റെ കരുത്ത്. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലുമുള്ളത്.

അള്‍ട്രാമറൈന്‍ ബ്ലൂ, വെര്‍മില്ല്യണ്‍ റെഡ്, സൂപ്പര്‍ വൈറ്റ് എന്നീ മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ലിവ ഡ്യുവല്‍ ടോണ്‍ മോഡല്‍ ലഭ്യമായിട്ടുള്ളത്.

Top