തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പ്പെട്ടു

-accident

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വയലൂര്‍ കാരുണ്യമിഷന്‍ സ്‌കൂളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു.

ഊട്ടി- മേട്ടുപ്പാളയം റോഡില്‍ കല്ലാറിനടുത്ത് പത്തടിപ്പാലത്തായിരുന്നു അപകടം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

നിയന്ത്രണംവിട്ട ബസ് തമിഴ്‌നാട് സര്‍ക്കാര്‍ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

Top