toretto jupiter power bank

ടൊറേറ്റോ പവര്‍ ബാങ്ക് ശ്രേണിയില്‍ പുതിയ ജൂപിറ്റിര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ചു.

9000mAh കപ്പാസിറ്റി പ്രദാനം ചെയ്യുന്ന ഉല്‍പന്നം ഏറ്റവും ഒതുക്കമാര്‍ന്ന പവര്‍ ബാങ്കാണെന്നാണ് കമ്പനിയുടെ അവകാശവാദം.

ഡിജിറ്റല്‍ പവര്‍ ഡിസ്‌പ്ലേ സഹിത LCD ഉള്‍പ്പെടുത്തി നിര്‍മ്മിച്ച പവര്‍ബാങ്കില്‍ ലിഥിയം അയണ്‍ ബാറ്ററിയാണുള്ളത്. ഓവര്‍ വോള്‍ട്ടേജ്, ഓവര്‍ കറന്റ്, ഓവര്‍ ചാര്‍ജ്ജ്, ഡിസ്ചാര്‍ജ്ജ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്നും സംരക്ഷണമേകുന്നതാണിത്.

സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ് ലെറ്റുകള്‍, ക്യാമറകള്‍, മറ്റു ഇലക്ട്രോണിക് ഡിവൈസുകള്‍ എന്നിവ ചാര്‍ജ്ജ് ചെയ്യാന്‍ പര്യാപ്തമാണിത്. 3599 രൂപയാണ് വില

Top