വീട്ടില്‍ ശൗചാലയം; പത്താം ക്ലാസുകാരിയുടെ സമരത്തിനു മുമ്പില്‍ കീഴടങ്ങി പഞ്ചായത്ത് അധികൃതര്‍

jk

ഉദംപുര്‍: വീട്ടില്‍ ശൗചാലയം നിര്‍മ്മിക്കാമെന്ന വാഗ് ദാനം പാലിക്കാത്തതിനെതിരെ പത്താം ക്ലാസുകാരി നടത്തിയ നിരാഹാര സമരത്തിനു മുമ്പില്‍ പഞ്ചായത്ത് അധികൃതര്‍ അടിയറവ് പറഞ്ഞു. ജമ്മു കശ്മീരിലെ ഉദംപുരിലല്‍ കുഡ് ഗ്രാമത്തിലാണ് സംഭവം. നിഷ റാണിയെന്ന പത്താം ക്ലാസുകാരിയാണ് നിരാഹാരം അനുഷ്ഠിച്ചത്.

വീട്ടില്‍ ശൗചാലയം നിര്‍മ്മിച്ചു നല്‍കാമെന്ന് പ്രാദേശിക ഭരണകൂടം നിഷാറാണിക്ക് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പാലിക്കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. തുടര്‍ന്നാണ് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ നിഷ റാണി നിരാഹാര സമരം അനുഷ്ഠിച്ചത്. തുടര്‍ന്ന് ശൗചാലയം നിര്‍മ്മിച്ചു തരാമെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് നിഷ സമരം അവസാനിപ്പിച്ചത്.

സ്വച്ഛ് ഭാരത് അഭിയാനെ പ്രോത്സാഹിപ്പിക്കാന്‍ ഉധംപുരിലെ ഡെപ്യൂട്ടി കമ്മീഷണര്‍ രവീന്ദര്‍ കുമാര്‍ കുഡിലെ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു.

തുറസ്സായ മലവിസര്‍ജനത്തിനെതിരെയും ശൗചാലയത്തിന്റ ആവശ്യകതയെക്കുറിച്ചുമാണ് ബോധവല്‍ക്കരണം നടത്തിയത്. ബോധവത്കരണ പരിപാടിക്ക് ശേഷമാണ് നിഷ വീട്ടിലെത്തി ശൗചാലയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാര സമരത്തിന് തുടക്കമിട്ടത്.

Top