ലാവ്‌ലിന്‍ കേസില്‍ വിധി ഇന്ന് ; പിണറായി വിജയന് നിര്‍ണായകദിനം

pinarayi-vijayan

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിക്കും.

ജസ്റ്റിഡ് ഉബൈദിന്റെ ബഞ്ചാണ് ഉച്ചക്ക് 1.45ന് വിധി പറയുക.

മുഖ്യമന്ത്രി പിണറായി വിജയന്‍ഉള്‍പ്പടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് വിധി വരുന്നത്.

പിണറായി വിജയനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ വിധി.

വിധി പ്രതികൂലമായാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വന്നേക്കും.

Top