മക്‌ഡൊണാള്‍ഡിന്റെ 169 റസ്‌റ്റോറന്റുകള്‍ക്ക് ഇന്ന് പൂട്ടു വീഴും

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള മക്‌ഡൊണാള്‍ഡിന്റെ 169 റസ്‌റ്റോറന്റുകള്‍ക്ക് ഇന്ന് പൂട്ടു വീഴും.

ബ്രാന്‍ഡിന്റെ പേരോ ട്രേഡ് മാര്‍ക്കോ ഉപയോഗിക്കാന്‍ സെപ്റ്റംബര്‍ ആറ് മുതല്‍ കൊണാട്ട് പ്ലെയ്‌സ് റസ്റ്റോറന്റ് ലിമിറ്റഡിന് അനുമതിയില്ലാത്തതിനാലാണ് റസ്റ്റോറന്റുകള്‍ പൂട്ടുന്നത്‌.

റസ്റ്റോറന്റുകള്‍ പൂട്ടുന്നത് ആയിരത്തോളം പേരെ ബാധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. സപ്ലൈയേഴ്‌സ് മുതല്‍ ബിസിനസ് അസോസിയേറ്റ്‌സിനു വരെ ഈ നടപടിയോടെ തൊഴില്‍ നഷ്ടമാകും.

Top