പൊന്‍വെയില്‍ തെളിയുന്ന ചിങ്ങമാസത്തിന് ഇന്ന് തുടക്കം, പുതുവര്‍ഷപ്പിറവിയെ വരേവറ്റ് മലയാളികള്‍

കോഴിക്കോട്: കര്‍ക്കടകത്തിന്റെ കാര്‍മേഘമൊഴിഞ്ഞ് പൊന്‍വെയില്‍ തെളിയുന്ന ചിങ്ങമാസത്തിനും ഇന്ന് തുടക്കം.

ചിങ്ങപ്പുലരി മലയാളികളുടെ പുതുവര്‍ഷപ്പിറവി കൂടിയാണ്.

തിരുവോണത്തിന്റെ വരവറിയിക്കുന്ന ചിങ്ങപ്പിറവി കൊയ്ത്തിന്റെയും വിളവെടുപ്പിന്റെയും ഒരുക്കങ്ങളുടെ മുഹൂര്‍ത്തം കൂടിയാണ്.

കാര്‍ഷിക കേരളത്തിന്റെ കൊയ്ത്തുകാലം. പാടം നിറയെ വിളഞ്ഞുകിടക്കുന്ന സ്വര്‍ണ്ണ നിറമുള്ള പ്രതീക്ഷകള്‍. ചിങ്ങം ഒന്ന് കര്‍ഷക ദിനം കൂടിയാണ്.

Top