റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

ധാക്ക: മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നത് തുടരുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന.

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം ധാക്ക വിമാനത്താവളത്തില്‍ തിരിച്ചെത്തിയ ഹസീന മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

യു എന്നിന്റെ വിലയിരുത്തല്‍ പ്രകാരം മ്യാന്‍മറിലെ അക്രമം വംശിയ ഉന്മൂലനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിലവില്‍ ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സ്ഥലപരിമിതി മൂലം കടുത്ത പ്രതിസന്ധിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top